Sunday, 27 November 2011

മിഴിയ്ക്കുള്ളിലെ സ്വപ്നം...


അവള്‍ ഒരു സ്വപ്നമായിരുന്നു...
മിഴിയ്ക്കുള്ളില്‍ പതിവ് തെറ്റിച്ചു വരുന്ന ഒരു സ്വപ്നം...
ആ സ്വപ്നം എന്നും കാണാന്‍ കൊതിച്ച ഒരു മനസ്സായിരുന്നു
എന്റേത് !!!
അവളോട്‌ കൂട്ടികൂടിയും പിണങ്ങിയും എന്‍റെ സ്വപ്നത്തിന്
ജീവന്‍ വെച്ചു.
ഓരോ പിണക്കത്തിന് ശേഷം ഞങ്ങള്‍ പങ്കുവെച്ചത് പ്രണയമായിരുന്നു...
ഞങ്ങളറിയാതെ പ്രണയം എന്ന വിഷം ഞങ്ങളില്‍ ആരോ കുത്തിവെച്ചു.
ആ  വിഷത്തിന് പിരിയാനാവാത്ത വിധം മനസ്സിനെ
അടുപ്പിക്കാന്‍ കഴിഞ്ഞു...

ആ വിഷത്തിന്‍റെ അംശം എനിക്ക് നഷ്ടമായിത്തുടങ്ങിയത്
ഞാന്‍ അറിഞ്ഞിരുന്നില്ല.
ഒരിക്കലും പിരിയില്ല എന്ന് കരുതിയിരുന്ന ആ സ്വപ്നം
എന്നില്‍ നിന്ന് പതുക്കെ അകന്നുപോയി..
പിന്നീട് ആ സ്വപ്നം ഞാന്‍ കണ്ടിട്ടില്ല !!! 
പതിവ് തെറ്റിച്ചു വരുന്ന ആ സ്വപ്നം നഷ്ടമായി എന്ന്
കരുതാന്‍ കഴിയുന്നില്ല..
കാരണമറിയാതെ എന്നില്‍ നിന്നും അകന്നുപോയ
ആ സ്വപ്നത്തിന് മിഴി നിറഞ്ഞ ഒരു നനുത്ത നീര്‍ത്തുള്ളി
കാത്തുവെയ്ക്കുന്നു....

ഓര്‍മ !!!














1 comment:

  1. ആ വിഷത്തിന്റെ ലഹരിയില്‍ തളര്‍ന്നുറരങ്ങാന്‍ കഴിയുന്ന ഒരു ദിവസം വരാതിരിക്കില്ല മാഷേ ...ആശംസകള്‍ ............... :))

    ReplyDelete