പ്രണയത്തിന്‍റെ നിഗൂഡതകള്‍ തേടിയുള്ള
അവന്‍റെ യാത്ര ചിന്തകളില്‍ നേരിയ ചലനം സൃഷ്ടിച്ചു..
ഇന്നലെകളില്‍ വരെ അവന്‍റെ മനസ്സിനെ സ്പര്‍ശിച്ച
അവള്‍, നാളേയും.!!!
"നിറഞ്ഞ സൗഹൃദം ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍
പരിശ്രമിച്ചവന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല..
പക്ഷെ അവന്‍ മനസ്സിലാക്കി,
പ്രണയത്തിന്‍റെ പരിശുദ്ധത വിശ്വാസത്തിലാണെന്ന്.."
ഇവിടെ നഷ്ടങ്ങള്‍ അവനു മാത്രം...
പ്രണയം ആവോളം നുകര്‍ന്ന അവന്‍റെ മിഴികളില്‍ ഇപ്പോള്‍
ഒരു നിര്‍വികാരത മാത്രം!
മറ്റുള്ളവര്‍ക്ക് അവനൊരു ഭ്രാന്തന്‍ മാത്രം..
അവന്‍റെ ചിന്തകള്‍ക്ക് അഗ്നിയുടെ വീര്യം ഉണ്ട് എന്ന്
ആരും തിരിച്ചറിയുന്നില്ല..
ഇരുണ്ട മുറിയില്‍ ചങ്ങലകളില്‍ ജീവിതം തുടരുന്ന
അവന്‍ ഇടയ്ക്കിടെ അലറിയിരുന്നു..
സ്വാതന്ത്രം ഇല്ലാത്തവന്‍റെ വേദന അവന്‍ പങ്കുവെക്കുകയായിരുന്നു..
സ്വാന്തനിപ്പിക്കാന്‍ ഒരിക്കല്‍ അവള്‍ തിരികെ വരുമെന്ന് അവന്‍
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കണം, കാരണം
ഇടയ്ക്കിടെ അവന്‍ അറിയാതെ മന്ദഹസിക്കുമായിരുന്നു..
ഭ്രാന്തന്‍റെ വേഷം അവനു കല്‍പ്പിച്ചു നല്‍കിയ അവള്‍
പോലും അറിഞ്ഞിരിക്കില്ല അവന്‍റെ ആത്മാവ് ഒരിക്കലും
അവളെ വിട്ടുപിരിയില്ല എന്ന്...
ഒരിക്കല്‍ അവനു മനസ്സ് നഷ്ടപ്പെടും, ശരീരം നഷ്ടപ്പെടും
ആത്മാവ് മാത്രം അവളെ തേടിപ്പോകും....
അവന്‍റെ ചിന്തകള്‍ക്ക് അഗ്നിയുടെ വീര്യം ഉണ്ട് എന്ന്
ReplyDeleteആരും തിരിച്ചറിയുന്നില്ല..
ഇരുണ്ട മുറിയില്‍ ചങ്ങലകളില്‍ ജീവിതം തുടരുന്ന
അവന്‍ ഇടയ്ക്കിടെ അലറിയിരുന്നു..
ഈ അലര്‍ച്ച എന്തെ മറ്റുള്ളവര്‍ കേള്‍ക്കാതെ പോകുന്നു....