ഓര്‍മപുസ്തകം..
ഓര്‍മപുസ്തകത്തിലെ പല താളുകളും
മങ്ങിയിരിക്കുന്നു...
ചിതലരിച്ച താളുകള്‍..
അതിലെ ഒരു താളില്‍ ആരോ സമ്മാനിച്ച് പോയ
പ്രണയം ഞാന്‍ കണ്ടെടുത്തു..
പ്രണയ മഷി പടര്‍ന്ന വാക്കുകള്‍ക്ക്
ചുംബനത്തിന്‍റെ ലഹരി..
ആ ലഹരി കുടിക്കാന്‍ ഞാന്‍
ആ താളുകള്‍ ചുണ്ടോടു ചേര്‍ത്തു...
ലഹരി നുകര്‍ന്ന ചുണ്ടുകള്‍
സംസാരിച്ചത് നിന്നെക്കുറിച്ച് !!!
നീ തന്നുപോയ പ്രണയത്തെക്കുറിച്ച്..
എന്‍റെ ചുണ്ടുകള്‍ നിനക്ക് വേണ്ടി
സംസാരിച്ചു..
ഓരോ വാക്കുകളിലും ഞാന്‍
നിന്നെ പിന്നെയും അറിഞ്ഞു
തുടങ്ങുകയായിരുന്നു..
ഇന്നലെ നാം എപ്പോഴാണ് കണ്ടുമുട്ടിയത്..
ഇന്നലെകള്‍, പിന്നിട്ട കുറെ
വര്‍ഷങ്ങളുടെ കനം പേറിയിരുന്നു ..
എന്‍റെ ചുണ്ടുകള്‍ നിന്നെക്കുറിച്ച്
പറഞ്ഞു കഴിഞ്ഞപ്പോള്‍
ഞാന്‍ നിന്നെ അറിഞ്ഞു തുടങ്ങുകയായിരുന്നു..
ഓര്‍മപുസ്തകം പിന്നെയും കുറെ
താളുകള്‍ പുറകോട്ടു പോയി..
ക്യാംപസിന്‍റെ ഇടനാഴിയിലെവിടെയോ
ആദ്യമായി ഞാന്‍ നിന്നെ കണ്ടുമുട്ടിയതും
എന്‍റെ മിഴികള്‍ക്ക് പിടിതരാതെ
നീ കടന്നുപോയതും ഞാന്‍ ഓര്‍ക്കുന്നു..
പിന്നീട് പലപ്പോഴും നമ്മള്‍ കണ്ടുമുട്ടി,
ആദ്യം നമ്മള്‍ മിഴികള്‍ പങ്കുവെച്ചു..
പിന്നീട് മനസ്സ് പങ്കുവെച്ചു,
പിന്നെ സിരകളെ ചൂടാക്കിയ
ലഹരിയും...
നമ്മള്‍ പരസ്പരം സമ്മാനിച്ച
ചുംബനത്തിന്‍റെ ലഹരി ഞാന്‍
ഓര്‍മപുസ്തകത്തിന്‍റെ താളുകളില്‍ പകര്‍ത്തി..
നമ്മുടെ പ്രണയത്തിന്‍റെ ലഹരി..
എന്‍റെ നെഞ്ചിലെ ചൂടിന്‍റെ ലഹരി..
താളുകള്‍ മറിഞ്ഞു മറിഞ്ഞു പോയപ്പോള്‍
ഞാന്‍ നിന്നെയും നീ എന്നെയും മറന്നു..
നമ്മള്‍ മനപ്പൂര്‍വ്വം നമ്മളെ ചതിച്ചു..
സിരകളെ ചൂടാക്കിയ ലഹരി മാത്രം
നമ്മുടെ മനസ്സില്‍ അവശേഷിച്ചു..
മുറിഞ്ഞു പോയ ചിതലരിച്ച വാക്കുകളും
മഷി പടര്‍ന്ന പേജുകളും നിറഞ്ഞ
ഓര്‍മപുസ്തകം..
ഇനിയും തുറക്കാത്ത താളുകളും
പങ്കുവയ്ക്കാന്‍ ഓര്‍മകളും ബാക്കിയാക്കിയ
എന്‍റെ ഈ ഓര്‍മപുസ്തകം...
..::സൈബീരിയ::..
ഇനിയും തുറക്കാത്ത താളുകളും
ReplyDeleteപങ്കുവയ്ക്കാന്‍ ഓര്‍മകളും ബാക്കിയാക്കിയ
എന്‍റെ ഈ ഓര്‍മപുസ്തകം...
ആ പുസ്തകത്താളുകളില്‍ ഒളിച്ചിരിക്കുന്ന ഒരു വിഷാദം എന്റെ കണ്ണില്‍ പെട്ടു...
നന്നായിരിക്കുന്നു..ഷംനു...
ഓര്‍മപുസ്തകത്തിലെ താളുകള്‍ ഇനിയും അവശേഷിക്കുന്നു
ReplyDeleteഇ കെ ജി..
വിഷാദവും പ്രണയവും എല്ലാം ഒളിപ്പിച്ചു വെച്ച കുറെ പുസ്തകത്താളുകള്‍. നന്ദി ഇ കെ ജി.. :)