Friday, 20 July 2012

സ്നേഹത്തിന്‍റെ മുറിപ്പാടാണ്...!!!


എന്നെ പിരിഞ്ഞുപോയവരൊക്കെ
ഒരിക്കല്‍ നഷ്ടബോധത്തോടെ എന്നെ ഓര്‍ക്കും...

അന്ന് അവരുടെ മനസ്സ് പിടഞ്ഞെങ്കില്‍...
മിഴി അറിയാതെ നനഞ്ഞെങ്കില്‍.!!!

അത് ഞാന്‍ അവര്‍ക്ക് നല്‍കിയ
സ്നേഹത്തിന്‍റെ മുറിപ്പാടാണ്...
!

                              
---Shamnad Siberia...






ആ പഴയ കാലം...


മഴ പെയ്യുമ്പോള്‍ മനസ്സില്‍ നിറയെ ഓര്‍മകളാണ്....
കുട്ടിക്കാലത്ത് മഴയും നനഞ്ഞു നടവരമ്പത്തൂടെ
കളിച്ചു നടന്ന ആ പഴയ കാലം.
മഴ തോര്‍ന്നു കഴിയുമ്പോള്‍
കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍
ഇഷ്ടപ്പെട്ടിരുന്ന ബാല്യം...

വെള്ളത്തിലെ കളിയും കഴിഞ്ഞ
ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടിലെത്തി
തല്ലു വാങ്ങുന്നതിന്‍റെ ആ ബാല്യം....

മഴ പെയ്തു കഴിഞ്ഞു
മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വീണു കിടക്കുന്ന
മാങ്ങയ്ക്കായി
മത്സരിച്ച ആ പഴയ കാലം.
എന്തിനും മഴയായിരുന്നു കൂട്ട്....

                                       
---Shamnad Siberia...




മഴയില്‍ അലിയാന്‍...


"മഴ പിന്നെയും തോരാതെ
പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു.....
മഴയില്‍ നനയാനും ഒടുവില്‍ മഴയില്‍ അലിഞ്ഞു
ഒരു മഴത്തുള്ളിയായി തീരുവാനും കൊതിച്ചു
ഞങ്ങള്‍ മഴയിലേക്കിറങ്ങി...."

























ഞാന്‍ അറിഞ്ഞിരുന്നില്ല...

ആമി.....

അന്ന് അവസാനമായി നമ്മള്‍ കണ്ടു
മടങ്ങുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല...

നീ എന്നെ വിട്ടു പിരിയുകയായിരുന്നുവെന്ന്.!!!





ചില ഇഷ്ടങ്ങള്‍!!!


"ചില  ഇഷ്ടങ്ങള്‍!!!
പരസ്പരം നമ്മളറിയാതെ പോകാറുണ്ട്"..
എനിക്ക് നി
ന്‍റെയും  നിനക്ക് എന്‍റെയും 
മനസ്സ് വായിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...!!!






നിന്നെക്കുറിച്ച്...


നിന്നെക്കുറിച്ച് എഴുതണം;
കൊതി തീരും വരെ നിന്നെ
എഴുതി കൊണ്ടേ ഇരിക്കണം...

നിന്‍റെ കണ്ണിലെ അഗ്നിയെ എനിക്ക്

വാക്കുകളില്‍ എരിയ്ക്കണം..
അതില്‍ എന്‍റെ മനസ്സും
നീ സമ്മാനിച്ച പ്രണയവും
ചാമ്പലാക്കണം...

------------------------------------------

നിന്നെക്കുറിച്ച് എഴുതണം;
കൊതി തീരും വരെ നിന്നെ
എഴുതി കൊണ്ടേ ഇരിക്കണം...

തൂലികത്തുമ്പിലെ മഷി കെടും വരെയും

ആത്മാവ് യാത്ര പറയും വരെയും...
         

                        ---Shamnad Siberia...

















Thursday, 19 July 2012

യാത്ര ....


പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്‍റെ
ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....

കണ്മുന്നില്‍ തെളിഞ്ഞ കുറച്ചു മുഖങ്ങള്‍ !!!
ഗൃഹാതുരത്വം നനയിച്ച മിഴികള്‍ !!!

ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ പഴയ
കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി..
ക്യാന്‍വാസില്‍ പതിഞ്ഞ ആ പഴയ
മുഖങ്ങളിലെവിടെയോ എന്‍റെ പ്രണയവും
പതിയിരിപ്പുണ്ടായിരുന്നു..

പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്‍റെ
ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....

ഇന്ന് രാത്രിയിലും ഞാന്‍ ആ
സ്വപ്നത്തെ കാത്തിരിക്കുന്നു..

പാതി ബാക്കിയാക്കി മാഞ്ഞുപോയ
ആ സ്വപ്നത്തെ....


 


Wednesday, 18 July 2012

നന്ദി..!!!

പ്രണയത്തിന് മുഖം നല്കിയ അവള്‍ക്കും,
മിഴികള്‍ക്ക് വാക്കുകള്‍ നല്‍കിയ നാവിനും..

ഇന്നലെകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ഫ്രെയിമിനും..

മിഴിനീര്‍ മറച്ച മഴയ്ക്കും...

സൗഹൃദം എഴുതിയ
സുഹൃത്തിനും..
എനിക്കായി കാത്തുനിന്ന മഴത്തുള്ളിക്കും..

നന്ദി..!!!