ഓരോ മഴയും നിന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍
മനസ്സ് അറിയാതെ നനയും..
ആ നനവിലൊരു മഴത്തുള്ളി പൊടിയും..
നനുത്ത ഒരു തുള്ളി;
അതെന്‍റെ സ്നേഹമായിരുന്നു...

ചില മഴയുണ്ട്..
പൊട്ടിയ നൂലില്‍ സ്വാതന്ത്ര്യം കിട്ടിയ പട്ടം പോലെ..
ചരിഞ്ഞും തിരിഞ്ഞും, ചാറ്റലായും.. പേമാരിയായും
നമ്മളെ നനയിച്ചു പെയ്തിറങ്ങും..