പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു.. തിരിച്ചറിയാതെ പോയ പ്രണയത്തിന് നീ മാപ്പുസാക്ഷി.. ഈ ശിശിരം മറ്റൊന്നും എനിക്ക് സമ്മാനിക്കുന്നില്ല.. എന്‍റെ ജീര്‍ണതകളെ ദഹിപ്പിച്ച അഗ്നിയുടെ ചൂട് നെഞ്ചിലിപ്പോഴും ബാക്കി.. നിശബ്ദതമായ ഒരു വികാരം മനസ്സിലെവിടെയോ അലയുന്നുണ്ട്. ചിതലരിച്ച താളുകള്‍ മായ്ച്ചുകളഞ്ഞത് ഒരിക്കലും മറക്കില്ലെന്ന് മനസ്സില്‍ കരുതിയ ഓര്‍മകളെ ആണ്. കൈവെള്ളയിലെ നേര്‍ത്ത ചൂടില്‍ മുഖമൊളിപ്പിച്ചു കുറച്ചു നേരം എന്തിനെന്നറിയില്ല; ചുംബനം മടുത്ത ചുണ്ടുകള്‍ നിന്‍റെ മുഖത്തെ തേടുന്നത് എന്തിനെന്നറിയില്ല; സിരകളെ തണുപ്പിക്കാനെത്തുന്ന മരണമെന്നെ തേടുന്നുവെന്നുമറിയില്ല; മിഴികളില്‍ പതിഞ്ഞു പോയ നിന്‍റെ കറുപ്പ് നിറത്തിന്‍റെ അഴക് മാത്രം ഇനിയും ബാക്കി. കാത്തു നില്‍ക്കുന്നില്ല.. കാഴ്ചകള്‍ അവസാനിക്കുന്നില്ല.. പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു..!!!
കാഴ്ചകള്‍ അവസാനിക്കുന്നില്ല
ReplyDeleteആശംസകള്‍