Sunday, 29 April 2012
Thursday, 1 March 2012
മനസ്സ് പറയുന്നു..
കേട്ട് ശീലിച്ച വാക്കുകളും
കണ്ടു മറന്ന മുഖങ്ങളും
ഇന്ന് എന്‍റെ മുന്നില്‍
പുതുമ തേടുകയാണ്..
ഓരോ കാലഘട്ടത്തിലും
എനിക്ക് മനസ്സ് നിറയെ കിട്ടി,
പിന്നെ തരാന്‍ മറന്ന സ്നേഹവും..
കാലം തിരിച്ചെടുത്ത
കൊതി തീരാത്ത കുട്ടിക്കാലവും...
എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു..
പെയ്തു തോര്‍ന്നു പോയ മഴയില്‍
കുറെ ഓര്‍മകള്‍ ഒലിച്ചുപോയി...
മനസ്സില്‍ തോരാതെ പെയ്യുന്ന മഴ
മാത്രം കൂട്ടായുണ്ട് ഇപ്പോള്‍..
കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍
ഇടയ്ക്കിടെ മനസ്സില്‍
വന്നു പോകാറുണ്ട്..
എന്തേ അത് മാത്രം
മറവിക്ക് കൈമാറാതെ ഇനിയും ??
അറിയില്ല .!!!
അരികത്താരോ വരുമെന്നും
എന്‍റെ മനസ്സ് സ്വന്തമാക്കുമെന്നും
സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി
ഹൃദയത്തില്‍ നിറയ്ക്കുമെന്നും
ഞാന്‍ വിശ്വസിക്കുന്നു...
കാലം മാറിക്കൊണ്ടിരിക്കുന്നു..
കൂടെ ഞാനും നീയും..
ഷംനാദ് സൈബീരിയ...

കണ്ടു മറന്ന മുഖങ്ങളും
ഇന്ന് എന്‍റെ മുന്നില്‍
പുതുമ തേടുകയാണ്..
ഓരോ കാലഘട്ടത്തിലും
എനിക്ക് മനസ്സ് നിറയെ കിട്ടി,
പിന്നെ തരാന്‍ മറന്ന സ്നേഹവും..
കാലം തിരിച്ചെടുത്ത
കൊതി തീരാത്ത കുട്ടിക്കാലവും...
എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു..
പെയ്തു തോര്‍ന്നു പോയ മഴയില്‍
കുറെ ഓര്‍മകള്‍ ഒലിച്ചുപോയി...
മനസ്സില്‍ തോരാതെ പെയ്യുന്ന മഴ
മാത്രം കൂട്ടായുണ്ട് ഇപ്പോള്‍..
കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍
ഇടയ്ക്കിടെ മനസ്സില്‍
വന്നു പോകാറുണ്ട്..
എന്തേ അത് മാത്രം
മറവിക്ക് കൈമാറാതെ ഇനിയും ??
അറിയില്ല .!!!
അരികത്താരോ വരുമെന്നും
എന്‍റെ മനസ്സ് സ്വന്തമാക്കുമെന്നും
സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി
ഹൃദയത്തില്‍ നിറയ്ക്കുമെന്നും
ഞാന്‍ വിശ്വസിക്കുന്നു...
കാലം മാറിക്കൊണ്ടിരിക്കുന്നു..
കൂടെ ഞാനും നീയും..
ഷംനാദ് സൈബീരിയ...

Saturday, 25 February 2012
ഓര്‍മപുസ്തകം..
ഓര്‍മപുസ്തകത്തിലെ പല താളുകളും
മങ്ങിയിരിക്കുന്നു...
ചിതലരിച്ച താളുകള്‍..
അതിലെ ഒരു താളില്‍ ആരോ സമ്മാനിച്ച് പോയ
പ്രണയം ഞാന്‍ കണ്ടെടുത്തു..
പ്രണയ മഷി പടര്‍ന്ന വാക്കുകള്‍ക്ക്
ചുംബനത്തിന്‍റെ ലഹരി..
ആ ലഹരി കുടിക്കാന്‍ ഞാന്‍
ആ താളുകള്‍ ചുണ്ടോടു ചേര്‍ത്തു...
ലഹരി നുകര്‍ന്ന ചുണ്ടുകള്‍
സംസാരിച്ചത് നിന്നെക്കുറിച്ച് !!!
നീ തന്നുപോയ പ്രണയത്തെക്കുറിച്ച്..
എന്‍റെ ചുണ്ടുകള്‍ നിനക്ക് വേണ്ടി
സംസാരിച്ചു..
ഓരോ വാക്കുകളിലും ഞാന്‍
നിന്നെ പിന്നെയും അറിഞ്ഞു
തുടങ്ങുകയായിരുന്നു..
ഇന്നലെ നാം എപ്പോഴാണ് കണ്ടുമുട്ടിയത്..
ഇന്നലെകള്‍, പിന്നിട്ട കുറെ
വര്‍ഷങ്ങളുടെ കനം പേറിയിരുന്നു ..
എന്‍റെ ചുണ്ടുകള്‍ നിന്നെക്കുറിച്ച്
പറഞ്ഞു കഴിഞ്ഞപ്പോള്‍
ഞാന്‍ നിന്നെ അറിഞ്ഞു തുടങ്ങുകയായിരുന്നു..
ഓര്‍മപുസ്തകം പിന്നെയും കുറെ
താളുകള്‍ പുറകോട്ടു പോയി..
ക്യാംപസിന്‍റെ ഇടനാഴിയിലെവിടെയോ
ആദ്യമായി ഞാന്‍ നിന്നെ കണ്ടുമുട്ടിയതും
എന്‍റെ മിഴികള്‍ക്ക് പിടിതരാതെ
നീ കടന്നുപോയതും ഞാന്‍ ഓര്‍ക്കുന്നു..
പിന്നീട് പലപ്പോഴും നമ്മള്‍ കണ്ടുമുട്ടി,
ആദ്യം നമ്മള്‍ മിഴികള്‍ പങ്കുവെച്ചു..
പിന്നീട് മനസ്സ് പങ്കുവെച്ചു,
പിന്നെ സിരകളെ ചൂടാക്കിയ
ലഹരിയും...
നമ്മള്‍ പരസ്പരം സമ്മാനിച്ച
ചുംബനത്തിന്‍റെ ലഹരി ഞാന്‍
ഓര്‍മപുസ്തകത്തിന്‍റെ താളുകളില്‍ പകര്‍ത്തി..
നമ്മുടെ പ്രണയത്തിന്‍റെ ലഹരി..
എന്‍റെ നെഞ്ചിലെ ചൂടിന്‍റെ ലഹരി..
താളുകള്‍ മറിഞ്ഞു മറിഞ്ഞു പോയപ്പോള്‍
ഞാന്‍ നിന്നെയും നീ എന്നെയും മറന്നു..
നമ്മള്‍ മനപ്പൂര്‍വ്വം നമ്മളെ ചതിച്ചു..
സിരകളെ ചൂടാക്കിയ ലഹരി മാത്രം
നമ്മുടെ മനസ്സില്‍ അവശേഷിച്ചു..
മുറിഞ്ഞു പോയ ചിതലരിച്ച വാക്കുകളും
മഷി പടര്‍ന്ന പേജുകളും നിറഞ്ഞ
ഓര്‍മപുസ്തകം..
ഇനിയും തുറക്കാത്ത താളുകളും
പങ്കുവയ്ക്കാന്‍ ഓര്‍മകളും ബാക്കിയാക്കിയ
എന്‍റെ ഈ ഓര്‍മപുസ്തകം...
..::സൈബീരിയ::..
Tuesday, 21 February 2012
ഭ്രാന്തന്‍ ചിന്തകള്‍..
പ്രണയത്തിന്‍റെ നിഗൂഡതകള്‍ തേടിയുള്ള
അവന്‍റെ യാത്ര ചിന്തകളില്‍ നേരിയ ചലനം സൃഷ്ടിച്ചു..
ഇന്നലെകളില്‍ വരെ അവന്‍റെ മനസ്സിനെ സ്പര്‍ശിച്ച
അവള്‍, നാളേയും.!!!
"നിറഞ്ഞ സൗഹൃദം ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍
പരിശ്രമിച്ചവന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല..
പക്ഷെ അവന്‍ മനസ്സിലാക്കി,
പ്രണയത്തിന്‍റെ പരിശുദ്ധത വിശ്വാസത്തിലാണെന്ന്.."
ഇവിടെ നഷ്ടങ്ങള്‍ അവനു മാത്രം...
പ്രണയം ആവോളം നുകര്‍ന്ന അവന്‍റെ മിഴികളില്‍ ഇപ്പോള്‍
ഒരു നിര്‍വികാരത മാത്രം!
മറ്റുള്ളവര്‍ക്ക് അവനൊരു ഭ്രാന്തന്‍ മാത്രം..
അവന്‍റെ ചിന്തകള്‍ക്ക് അഗ്നിയുടെ വീര്യം ഉണ്ട് എന്ന്
ആരും തിരിച്ചറിയുന്നില്ല..
ഇരുണ്ട മുറിയില്‍ ചങ്ങലകളില്‍ ജീവിതം തുടരുന്ന
അവന്‍ ഇടയ്ക്കിടെ അലറിയിരുന്നു..
സ്വാതന്ത്രം ഇല്ലാത്തവന്‍റെ വേദന അവന്‍ പങ്കുവെക്കുകയായിരുന്നു..
സ്വാന്തനിപ്പിക്കാന്‍ ഒരിക്കല്‍ അവള്‍ തിരികെ വരുമെന്ന് അവന്‍
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കണം, കാരണം
ഇടയ്ക്കിടെ അവന്‍ അറിയാതെ മന്ദഹസിക്കുമായിരുന്നു..
ഭ്രാന്തന്‍റെ വേഷം അവനു കല്‍പ്പിച്ചു നല്‍കിയ അവള്‍
പോലും അറിഞ്ഞിരിക്കില്ല അവന്‍റെ ആത്മാവ് ഒരിക്കലും
അവളെ വിട്ടുപിരിയില്ല എന്ന്...
ഒരിക്കല്‍ അവനു മനസ്സ് നഷ്ടപ്പെടും, ശരീരം നഷ്ടപ്പെടും
ആത്മാവ് മാത്രം അവളെ തേടിപ്പോകും....

Tuesday, 10 January 2012
വിശപ്പിന്‍റെ ബാല്യം..
വിശന്നു വലഞ്ഞു കരഞ്ഞ ബാല്യത്തിന്‍റെ
മിഴിനീര്‍ വറ്റിയ കണ്ണുകളില്‍
നിറഞ്ഞത് ചോരയുടെ നിറമായിരുന്നു..
ഒടുവില്‍ ആ ചോരയും വറ്റി..
ജീവന്‍ നിലച്ച ആ ബാല്യത്തെ
കാഴ്ചക്കാരായി ആരെക്കെയോ ഉറ്റുനോക്കി..
ആ കാഴ്ചകളില്‍ ഹൃദയം പൊട്ടുമായിരിക്കാം..
കണ്ണ് നിറയുമായിരിക്കാം ...
കാഴ്ചകള്‍ക്കിടയില്‍ നിന്നൊരു മിഴിനീര്‍
ബാല്യത്തിന്‍റെ ചുണ്ടുകള്‍ക്ക് ദാഹമകറ്റി..
ശവപ്പറമ്പിലെ ആത്മാക്കള്‍ക്ക് കൂട്ടായി
ഒരു ബാല്യവും കൂടി...
..::സൈബീരിയ::..
Monday, 9 January 2012
എന്‍റെ ലഹരി....
എഴുത്തിന്‍റെ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍
നിന്‍റെ ഓര്‍മകളായിരുന്നു മനസ്സ് നിറയെ.
ചിന്തകള്‍ക്കപ്പുറത്തെ ഒരു ലോകത്തില്‍
നിന്‍റെ സ്നേഹം ഞാന്‍ അറിയുന്നുണ്ടായിരുന്നു..
വാക്കുകള്‍ക്ക് കനം പിടിച്ച ചില നൊമ്പരങ്ങളും പേറി
തൂലികയുമായി ഞാന്‍...
പകല്‍ പക്ഷിയുടെ തേങ്ങലുകള്‍ വാക്കുകളായി
പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ ബാക്കി വെച്ച നിന്‍റെ
ഓര്‍മകള്‍ക്ക് കൂട് തേടുകയായിരുന്നു ഞാന്‍..
അറിയാതെ മനസ്സില്‍ ഓടിയെത്തിയ ആ മിഴികള്‍,
ആ മിഴികളിലൂടെ നീ എന്നെ കാണുന്നുവെന്ന്
ഞാന്‍ കരുതി...
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ നിനക്ക് പകര്‍ന്നു നല്‍കിയ
മനസ്സിന്‍റെ ലഹരി ഇനിയും അവശേഷിക്കുന്നു.
തൂലിക പിന്നെയും വാക്കുകള്‍ തേടിപോയി...
നിനക്കായി മാത്രം ഞാന്‍ എഴുതാന്‍ ബാക്കിവെച്ച വാക്കുകള്‍...
ചുരത്തിയ മഷികള്‍ പറഞ്ഞത് എന്നിലെ നിന്നെക്കുറിച്ച്.
മഷി കെട്ടുപോയപ്പോള്‍ മുഴുമിപ്പിക്കാത്ത വാക്കുകളുമായി
എന്‍റെ ലഹരി ഇനിയും ബാക്കി...
..:: സൈബീരിയ ::..
നിന്‍റെ ഓര്‍മകളായിരുന്നു മനസ്സ് നിറയെ.
ചിന്തകള്‍ക്കപ്പുറത്തെ ഒരു ലോകത്തില്‍
നിന്‍റെ സ്നേഹം ഞാന്‍ അറിയുന്നുണ്ടായിരുന്നു..
വാക്കുകള്‍ക്ക് കനം പിടിച്ച ചില നൊമ്പരങ്ങളും പേറി
തൂലികയുമായി ഞാന്‍...
പകല്‍ പക്ഷിയുടെ തേങ്ങലുകള്‍ വാക്കുകളായി
പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ ബാക്കി വെച്ച നിന്‍റെ
ഓര്‍മകള്‍ക്ക് കൂട് തേടുകയായിരുന്നു ഞാന്‍..
അറിയാതെ മനസ്സില്‍ ഓടിയെത്തിയ ആ മിഴികള്‍,
ആ മിഴികളിലൂടെ നീ എന്നെ കാണുന്നുവെന്ന്
ഞാന്‍ കരുതി...
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ നിനക്ക് പകര്‍ന്നു നല്‍കിയ
മനസ്സിന്‍റെ ലഹരി ഇനിയും അവശേഷിക്കുന്നു.
തൂലിക പിന്നെയും വാക്കുകള്‍ തേടിപോയി...
നിനക്കായി മാത്രം ഞാന്‍ എഴുതാന്‍ ബാക്കിവെച്ച വാക്കുകള്‍...
ചുരത്തിയ മഷികള്‍ പറഞ്ഞത് എന്നിലെ നിന്നെക്കുറിച്ച്.
മഷി കെട്ടുപോയപ്പോള്‍ മുഴുമിപ്പിക്കാത്ത വാക്കുകളുമായി
എന്‍റെ ലഹരി ഇനിയും ബാക്കി...
..:: സൈബീരിയ ::..

Sunday, 18 December 2011
സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി...
നിറമുള്ള ഓര്‍മകള്‍ക്ക്
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..
എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍
കാഴ്ചയെ മറച്ചിരിക്കുന്നു.
പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു,
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..
എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
പ്രണയമായിരുന്നു...
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്‍റെ ദുഃഖങ്ങളും.....
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്‍റെ ദുഃഖങ്ങളും.....
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍
കാഴ്ചയെ മറച്ചിരിക്കുന്നു.
പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു,
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..
Subscribe to:
Posts (Atom)





