Thursday, 8 November 2012
എന്നെ എനിക്ക് നഷ്ടമാകുന്നു..
എന്‍റെ വിശ്വാസത്തിനപ്പുറം നിനക്ക് നിന്റെതായ താഴ്വരകളും
തടാകങ്ങളും കലപില കൂട്ടുന്ന പക്ഷികളും വെളിച്ചവും ഉണ്ട്..
ഓരോ വസന്തങ്ങളും കാത്തിരുന്നു വെറുതെ ആകുമ്പോള്‍
ആരോ ഒരാള്‍ നിന്നോട് നിന്നെ കുറിച്ച് സംസാരിക്കും..
നീ എന്ന സത്യത്തെ..
ഞാന്‍ തിരിച്ചറിയാതെ പോയ കപടതയെ..
നീ എന്നില്‍ നിന്നും കട്ടെടുത്ത സ്നേഹത്തെ..
അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...

അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...

തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യം..
ഓര്‍മ്മകള്‍ കുറെ പുറകോട്ടു പോയപ്പോള്‍
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...
തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യവും
ഇനിയും മറവിക്ക് പിടികൊടുക്കാത്ത
കുറെ നല്ല ഓര്‍മകളും മാത്രം,
കൂട്ടായി എനിക്ക്...

ഈ രാത്രി...
1)
ഈ രാത്രി നിനക്കുള്ളതാണ്...
നിന്‍റെ സിരകളെ തണുപ്പിച്ച മരം കോച്ചുന്ന
തണുത്ത കാറ്റും നിന്‍റെ മാത്രമാണ്..
സ്നേഹമായി നിന്‍റെ മനസ്സിലേക്ക് ഞാന്‍ നീട്ടിയ നേര്‍ത്ത
അദൃശ്യ വരകളും നിന്‍റെ മാത്രം...
2)
ഈ രാത്രിയുടെ കറുപ്പില്‍ ആരുടെയൊക്കെയോ
സ്വപ്‌നങ്ങള്‍ ഉടയാതെ സൂക്ഷിച്ചിരിക്കുകയാണ്..
മനസ്സിലെപ്പോഴും നേര്‍ത്ത നൈര്‍മല്യം സമ്മാനിച്ച്
യാതൊന്നും പറയാതെ പോകുന്ന സ്വപ്നങ്ങള്‍...

ഈ രാത്രി നിനക്കുള്ളതാണ്...
നിന്‍റെ സിരകളെ തണുപ്പിച്ച മരം കോച്ചുന്ന
തണുത്ത കാറ്റും നിന്‍റെ മാത്രമാണ്..
സ്നേഹമായി നിന്‍റെ മനസ്സിലേക്ക് ഞാന്‍ നീട്ടിയ നേര്‍ത്ത
അദൃശ്യ വരകളും നിന്‍റെ മാത്രം...
2)
ഈ രാത്രിയുടെ കറുപ്പില്‍ ആരുടെയൊക്കെയോ
സ്വപ്‌നങ്ങള്‍ ഉടയാതെ സൂക്ഷിച്ചിരിക്കുകയാണ്..
മനസ്സിലെപ്പോഴും നേര്‍ത്ത നൈര്‍മല്യം സമ്മാനിച്ച്
യാതൊന്നും പറയാതെ പോകുന്ന സ്വപ്നങ്ങള്‍...

Subscribe to:
Posts (Atom)