എന്‍റെ വിശ്വാസത്തിനപ്പുറം നിനക്ക് നിന്റെതായ താഴ്വരകളും
തടാകങ്ങളും കലപില കൂട്ടുന്ന പക്ഷികളും വെളിച്ചവും ഉണ്ട്..
ഓരോ വസന്തങ്ങളും കാത്തിരുന്നു വെറുതെ ആകുമ്പോള്‍
ആരോ ഒരാള്‍ നിന്നോട് നിന്നെ കുറിച്ച് സംസാരിക്കും..
നീ എന്ന സത്യത്തെ..
ഞാന്‍ തിരിച്ചറിയാതെ പോയ കപടതയെ..
നീ എന്നില്‍ നിന്നും കട്ടെടുത്ത സ്നേഹത്തെ..
അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...

അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...

No comments:
Post a Comment