Thursday 19 July 2012

യാത്ര ....


പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്‍റെ
ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....

കണ്മുന്നില്‍ തെളിഞ്ഞ കുറച്ചു മുഖങ്ങള്‍ !!!
ഗൃഹാതുരത്വം നനയിച്ച മിഴികള്‍ !!!

ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ പഴയ
കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി..
ക്യാന്‍വാസില്‍ പതിഞ്ഞ ആ പഴയ
മുഖങ്ങളിലെവിടെയോ എന്‍റെ പ്രണയവും
പതിയിരിപ്പുണ്ടായിരുന്നു..

പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്‍റെ
ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....

ഇന്ന് രാത്രിയിലും ഞാന്‍ ആ
സ്വപ്നത്തെ കാത്തിരിക്കുന്നു..

പാതി ബാക്കിയാക്കി മാഞ്ഞുപോയ
ആ സ്വപ്നത്തെ....


 


2 comments:

  1. ഗൃഹാതുരത്വം നിറയുന്ന ആ കാലത്തിലേക്ക് ഒന്നു കൂടി ഉറ്റു നോക്കൂ....ചിലപ്പോള്‍ സ്വപ്നത്തിന്റെ ബാകി കിട്ടിയേക്കും :)

    ReplyDelete
    Replies
    1. ആ സ്വപ്നം എനിക്ക് നഷ്ടമായി മാളവിക.... :(

      Delete