Tuesday, 4 October 2011

ബാല്യം....














 ബാല്യം എന്നും നമ്മളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ മാത്രമാണ്.... 
പലപ്പോഴും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കും... 
വീണ്ടും ഒരു ബാല്യകാലം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് 
മനസ്സറിയാതെ ആഗ്രഹിച്ചു പോകും....



മഴയുടെ ചങ്ങാതി....
















മഴ പെയ്യുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്യാറുണ്ടോ.....
മഴ തോരാതിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ....
മഴ പെയ്യുമ്പോള്‍ മിഴി നനഞ്ഞിട്ടുണ്ടോ....
ഒരു മഴത്തുള്ളിയായി മഴയില്‍ അലിഞ്ഞു ചേരാന്‍ 
കൊതിച്ചിട്ടുണ്ടോ.....

എങ്കില്‍ സുഹൃത്തേ, താങ്കളാണ് മഴയുടെ യഥാര്‍ത്ഥ ചങ്ങാതി....


ഇന്നലെകളിലെ എന്‍റെ പ്രണയം....






















ഉറക്കം വരാത്ത രാത്രികളില്‍, കിടക്കറയില്‍ 
അരണ്ട വെളിച്ചത്തില്‍
അവളെ മനസ്സിന്‍റെ ഫ്രെയിമുകളിലാക്കി
സ്വപ്നം കാണുന്നവനായിരുന്നു ഞാന്‍‍....

പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച എന്‍റെ
ഹൃദയാക്ഷരങ്ങളെ ഏകാന്തതയില്‍ ആരും കാണാതെ
വായിക്കുന്നവളായിരുന്നു അവള്‍....

ഫ്രെയിം...























ഈ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മഴത്തുള്ളികളും
നേരത്തെ പെയ്ത മഴ ബാക്കിയാക്കി പോയതാണ്....


കാത്തിരിക്കുകയാണ് ഞാന്‍ അടുത്ത മഴയെ.....


മിഴി നനയിച്ച പ്രണയം....















 

 

1)
 
വാക്കുകള്‍ വീണു ചിതറിയ മനസ്സ് തുളച്ചു
അക്ഷരങ്ങള്‍ പുറത്തേക്കു ഒഴുകുന്നു...
കാത്തു വെച്ചിരുന്ന വാക്കുകള്‍ ഞാന്‍
അവള്‍ക്കു നീട്ടിയപ്പോള്‍ നീണ്ട മൗനം
മുറിക്കാതെ അവള്‍ കടന്നു പോയി....

അന്ന് സായാഹ്നത്തില്‍ കൂര്‍ത്ത വാക്കുകള്‍
നല്‍കി അവളെന്‍റെ ഹൃദയം മുറിച്ചു....

പ്രണയ വികാരത്തിന്‍റെ തീവ്ര നിമിഷങ്ങളില്‍,
ആരും കാണാതെ ഞാന്‍ എന്‍റെ മനസ്സ് മറച്ചു പിടിച്ചു....

എന്നിട്ടും ആരൊക്കെയോ എന്നെ നോക്കി ഗൂഡമായി ചിരിച്ചു....
വിഡ്ഢി ചിരിയുമായി ഞാനും വെറുതെ....

പ്രണയ രക്തം നിറഞ്ഞ മിഴികള്‍ എന്‍റെ കാഴ്ചയെ
മറച്ചു നിറഞ്ഞു...
നഷ്ട്ടപ്പെട്ടവന്‍റെ വിലാപങ്ങള്‍ക്ക്‌ ഒരു കാതും
ചെവി കൊടുത്തില്ല....

2)

വെളിപ്പെടുത്തലിന്‍റെ നിമിഷങ്ങളില്‍
രക്തം വറ്റിപ്പോയ സ്വന്തം മുഖം തന്നെ ആയിരുന്നു മനസ്സ് നിറയെ..
നാളെ ഞാന്‍ യാത്രയാകുന്നു....
എല്ലാം മറക്കുവാനും സിരകളിലേക്ക്
പതിഞ്ഞിറങ്ങുന്ന തണുപ്പിന്‍റെ കൈകളില്‍
മനസ്സോളിപ്പിക്കാനുള്ള യാത്ര....

മനസ്സില്‍ വിങ്ങി നിറയുന്ന
ഇനിയുംമൂറാത്ത കണ്ണുനീര്‍ തുള്ളികളെ ഞാന്‍
എവിടെയൊളിപ്പിക്കും....

മഴയോട് മാത്രം....














മഴ ഇങ്ങനെ പെയ്തു പെയ്തു....
പറയാതെ പോയി!!!
പിന്നെയും അവിചാരിതമായി വന്നു എന്നോട്
സൗഹൃദം പങ്കു വെക്കുന്നു....

ഓരോ പ്രാവശ്യം വരുമ്പോളും മഴയ്ക്ക് എന്നോട്
പങ്കുവക്കാന്‍ നൂറു കൂട്ടം കാര്യങ്ങള്‍ ഉണ്ടാകും....
പല ദേശത്തെ പല കഥകള്‍....
എല്ലാം പങ്കുവെച്ചു പറയാതെ ഒരു പോക്കാ....
പിന്നെ മഴ ബാക്കിയാക്കി പോയ മഴത്തുള്ളികളാണ്
എനിക്ക് കൂട്ട്....
ഇലകള്‍ പൊഴിക്കുന്ന ഓരോ മഴത്തുള്ളികളും
ഓരോ സ്വകാര്യം പറഞ്ഞിട്ട് പോകും....

മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും....
ആദ്യമായി എന്‍റെ നെറുകയില്‍ പതിക്കുന്ന
മഴത്തുള്ളിയോടു എന്‍റെ പ്രണയം 
പങ്കു വെക്കാന്‍....



ഓര്‍മ്മകളിലേക്ക്....





















പറയാന്‍ പലതും ബാക്കി വെച്ചാ ഇന്നലെയിലെ
മഴ പോയത്....
ഓര്‍ക്കാന്‍ ഇഷ്ടമുള്ള കുറെ നേരങ്ങള്‍ സമ്മാനിച്ച്
അവളും പോയി!!!
ഇന്ന് ഓരോ മഴയിലും അവളെ ഞാന്‍ വെറുതെ
പ്രതീക്ഷിക്കാറുണ്ട്....
വരില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വെറുതെ എന്തിനോ
പ്രതീക്ഷിക്കാറുണ്ട്.....


ആദ്യ പ്രണയം....




പ്രണയിച്ചു തുടങ്ങിയത് എന്നാണ് എന്ന് 
എനിക്ക് അറിയില്ല....
ആദ്യമായി അവളെ കണ്ടപ്പോള്‍
എനിക്ക്‌ പ്രണയം തോന്നിയോ എന്നും അറിയില്ല....
എങ്കിലും ഞാന്‍ പ്രണയം എന്താണെന്നു അറിഞ്ഞത്‌
അവളില്‍ നിന്നാണ്....

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പകലില്‍, കലാലയത്തിന്‍റെ 
ഇടനാഴിയില്‍ വച്ച് ഞങ്ങള്‍ ആദ്യമായി 
സൗഹൃദം പങ്കു വെച്ചു......
പറയാന്‍ കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍
ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....

ഞങ്ങള്‍ക്ക് വാക്കുകള്‍ അന്യമായപ്പോള്‍ മനസ്സിലായി,
ഞങ്ങള്‍ പ്രണയിക്കുകയാണ്‌ എന്ന്....
കലാലയത്തിലെ ഓരോ മണല്‍ തരികള്‍ക്കും ഞങ്ങളുടെ
പ്രണയം പരിചിതമായിരുന്നു....

ഇന്ന് വര്‍ഷങ്ങള്‍ ബാക്കിയാക്കി അവള്‍ തനിച്ചു ദൈവത്തിന്‍റെ 
അടുത്തേക്ക് പോയപ്പോള്‍
ഞാനും എന്‍റെ ഓര്‍മകളും ബാക്കി....

ഇന്ന് ഗൃഹാതുരതമായ ഓരോ പകലുകളിലും
അവള്‍ എന്‍റെ ഓര്‍മകള്‍ക്ക് കൂട്ടായുണ്ട്....




Monday, 3 October 2011

പ്രണയം....
















ശാലീനതയാണ് അവള്‍ എനിക്ക് സമ്മാനിച്ചത്‌....
ഞാന്‍ നിറഞ്ഞ ഒരു പുഞ്ചിരിയും.
പരിചയം ഞങ്ങള്‍ക്ക് പുത്തനൊരു
ലോകം നല്‍കി....
പിന്നെ മോഹങ്ങളും.
അടുപ്പത്തിനിടയില്‍ പൊന്തി വന്ന വികാരം
ഞങ്ങള്‍ പങ്കിട്ടു....
ആ വികാരം ഞങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍
സമ്മാനിച്ചു....
"പ്രണയം" എന്ന് ഞങ്ങള്‍ ആ വികാരത്തിനു
പേര് നല്‍കി....