Sunday, 2 October 2011

മഴഫ്രെയിമുകള്‍....


















പുതുമഴ പെയ്തപ്പോള്‍ ഒരു മഴത്തുള്ളി വന്നെന്‍റെ
വിരല്‍ത്തുമ്പില്‍ തൊട്ടു....
അന്ന് ഞാനൊരു കവിത എഴുതി ,
അങ്ങനെ ഞാനൊരു കവിയായി....


പിന്നൊരിക്കല്‍ ഒരു മഴച്ചാറല്‍ നനഞ്ഞെനിക്ക് പനി പിടിച്ചു..
ചില്ലുജാലകത്തിനകലെ മഴ പൊട്ടിത്തകരുന്നതു
നോക്കിക്കിടക്കെ പനി പറന്ന് പോയി....


മനസ്സിന്‍റെ  ഫ്രെയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു....
കത്തുന്ന വേനലില്‍ ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്‍
ഞാനൊരു മഴക്കവിത എഴുതി.....


അന്നു രാത്രി മഴ പെയ്തു....
പെരുമഴ, വേനല്‍മഴ,
ആ മഴയൊഴുക്കില്‍ ഞാനും എന്‍റെ കവിതയും
ഒലിച്ചു പോയി....


1 comment:

  1. ഇതെന്‍റെ മഴയാണ്.
    എനിക്കായി മാത്രം പെയ്ത മഴ...

    ReplyDelete