ജല്പനങ്ങള്‍...
തൊണ്ടക്കുഴിയില്‍ അടങ്ങിയ നിലവിളിയുടെ
നടുക്കം വിട്ടുമാറും മുന്‍പേ
കത്തുന്ന ശവങ്ങളുടെ
രൂക്ഷ ഗന്ധം
നാസാദ്വാരങ്ങളിലേക്ക് അടിച്ചു കയറി...
ബാല്യത്തിന്‍റെ ചാടുല്യത്തില്‍
മിന്നിയ മിഴികള്‍ അകാരണമായ
പകയുടെ ഉത്ഭവത്തെ തേടി അലയുന്നു...
ഇവിടെ!!!
ജീവനും ജീവിതവും പകയോടെ
പരസ്പരം പോരടിക്കുന്നു..
നഷ്ടപ്പെടാനൊന്നുമില്ലാത്തവന്റെ
വന്യമായ ആഹ്ലാദം ഓരോ ജീവനിലേക്കും
വഴിമാറുന്നു
ശുഭാപ്തി വിശ്വാസിയുടെ ജല്പനങ്ങളില്‍
രക്തക്കറ ആണ്ടിറങ്ങിയിരിക്കുന്നു..
ഇതിന്‍റെ അവസാനം???
ഇനി
നാളെയുടെ മിഴികളില്‍
ഇന്നലെ പെയ്ത മഴയുടെ വെറും
ചഞ്ചലമായ ഓര്‍മ്മകള്‍ മാത്രം....
അതെ എല്ലാം ഒഴിഞ്ഞ സോമരസ കുപ്പികൾ
ReplyDeleteനല്ല വരികൾ
ആശംസകൾ