പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....
ക്യാന്‍വാസില്‍ ആരും കാണാതെ മറച്ച നിന്‍റെ മുഖം
മങ്ങിയിരിക്കുന്നു....
ചായക്കൂട്ടുകള്‍ക്ക് നടുവില്‍ നീ അവ്യക്തമായ ഓര്‍മകളില്‍
ഇന്ന് ജീവിക്കുന്നു...
ഇനിയും എന്നില്‍ അവശേഷിക്കുന്ന നിന്‍റെ നിശബ്ദത എന്‍റെ
വാക്കുകള്‍ മനസ്സിലാക്കാതെ പോകുന്നു...
നീ എന്ന ജീവന്‍ പതിഞ്ഞ ക്യാന്‍വാസ് പതിയെ പതിയെ
എനിക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.
പങ്കു വെച്ച നിമിഷങ്ങളും പരസ്പരം സമ്മാനിച്ച ചുംബനങ്ങളും
എപ്പോഴോ നമ്മളെ നാമല്ലാതെ മാറ്റിയിരിക്കുന്നു...
വെറും അപരിചിതര്‍ മാത്രമാണ് നമ്മളിപ്പോള്‍!!!.....
.....Sham
No comments:
Post a Comment