നിരര്‍ത്ഥകം....
യാഥാര്‍ത്ഥ്യത്തിന്‍റെ പടിയും തേടി
വന്നവന്‍റെ വഴി നിഗൂഡമായിരുന്നു....
സ്വന്തം ദുഃഖങ്ങളെ മൗനത്തില്‍
ഒതുക്കിയവന്‍ ബന്ധങ്ങളുടെ മുങ്ങാക്കയത്തിലെക്കുള്ള
കെണിയില്‍ അകപ്പെട്ടു....
നിധി പോലെ കിട്ടിയ ജന്‍മത്തെ ഉപേക്ഷിക്കാന്‍
അവനു മനസ്സ് വന്നില്ല....
ജീവിതം അവനു സമ്മാനിച്ച വേദനകളെ അവന്‍
മനപ്പൂര്‍വം മറന്നു ചുറ്റും പരതി....
സമൂഹത്തിന്‍റെ ദൃഷ്ടികള്‍ അവനില്‍ പതിഞ്ഞു....
നിര്‍വികാരനായി സമൂഹത്തെ നോക്കിക്കണ്ട
അവനിലൊരു പുച്ഛച്ചിരി വിരിഞ്ഞു....
പിന്നെയവന്‍, പൊട്ടിച്ചിരിച്ചു!
പ്രകാശം അകലുവോളം....
No comments:
Post a Comment