കാഴ്ചകളില്‍.....
1.
ക്യാമ്പസിന്‍റെ നിഴല്‍.......!!!
ആണും പെണ്ണും സൊറ പറയുന്നു....
ഇടനാഴികളില്‍! ചുമര്‍ ചിത്രത്തിന്‍റെ നീണ്ട നിര( കാല്‍പ്പാടുകള്‍)....
2. മഴ പെയ്യുന്നു.....!!!
ചാറ്റല്‍ മഴയ്ക്ക് പറയാന്‍ ഏറെ.....
പിണക്കത്തിന് ശേഷം കാറ്റുമായി സല്ലപിക്കുന്നു.....
3. ശാസ്ത്ര ലാബില്‍....!!!
തവളകള്‍.!!!
യാതൊന്നും അറിയാതെ മരണത്തെ കാത്തിരിക്കുന്നു....
കാഡവര്‍ ടാങ്കില്‍ ശവങ്ങള്‍
നീന്തിത്തുടിക്കുന്നു.... ( വിദ്യാര്‍ഥികള്‍ക്കായി)
4. ക്ലാസ്സുകളില്‍....!!!
അധ്യാപകര്‍ വാ തോരാതെ അലയ്ക്കുന്നു....
വിദ്യാര്‍ഥികളില്‍ രണ്ടു വികാരം മാത്രം....
പകയും പ്രണയവും.....
5. കാഴ്ചയുടെ ഫ്രെയിമില്‍....!!!
റോഡിലൂടെ രണ്ടു ശകടങ്ങള്‍ യാത്ര തുടരുന്നു....
ഒന്ന് ജീവിക്കാനും.
മറ്റൊന്ന് നിലനില്‍ക്കാനും.....
No comments:
Post a Comment